കെ.എം.സി.സി കുടുംബസംഗമവും സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണവും ടി.പി. അഷ്റഫ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

മലപ്പുറം: റിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി കുടുംബസംഗമവും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണവും ടി.പി. അഷ്റഫ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ ടി.വി. ഇബ്രാഹിം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ഒളവട്ടൂർ സ്വദേശിയുടെ നോമിനിക്കുള്ള സുരക്ഷാ വിഹിതവും, മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റിയുടെ ചികിത്സാ സഹായവും ചടങ്ങിൽ വെച്ച് ടി.പി. അഷ്റഫ് അലി എം.എൽ.എ കൈമാറി. റിയാദ് കെ.എം.സി.സി മണ്ഡലം കമ്മിറ്റി ചെയർമാൻ ബഷീർ സിയാംകണ്ടം അധ്യക്ഷത വഹിച്ചു. റിയാദിൽ നിന്ന് അവധി ആഘോഷിക്കാൻ നാട്ടിലെത്തിയവരുടെ കുടുംബസംഗമത്തിന് റിയാദ് കെ.എം.സി.സി വനിതാ വിങ് ഭാരവാഹികൾ നേതൃത്വം നൽകി.

ചടങ്ങിൽ ജില്ലാ കെ.എം.സി.സി ട്രഷറർ മുനീർ വാഴക്കാട്, പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എ. ബഷീർ, അബ്ദുള്ള മാസ്റ്റർ കൊട്ടപ്പുറം, അബൂബക്കർ മാസ്റ്റർ കൊട്ടപ്പുറം, മുസ്തഫ ചീക്കോട്, കെ.സി. അബ്ദുൽ ഗഫൂർ ഒളവട്ടൂർ, മൂസ ഫുലൂദ്, സാജിദുൽ അൻസാർ, ഹനീഫ മുതുവല്ലൂർ, മുബാറക് ഒളവട്ടൂർ, അനീസ്, ഇസ്മായിൽ വാഴയൂർ, ഫസൽ കുമ്മാളി കൊണ്ടോട്ടി, പി.ടി.എ. നാസർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ഷറഫു പുളിക്കൽ സ്വാഗതവും അബ്ദുൽ വാഹിദ് കൊണ്ടോട്ടി നന്ദിയും രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles