ഹായിൽ: ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി ഹായിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണസദ്യയും സൗഹൃദ സംഗമവും അറഫ ദർബാർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പ്രവാസത്തിരക്കുകൾക്കിടയിലും നാടിന്റെ ഓണസ്മരണകൾ അയവിറക്കി, നാട്ടിലെ ആഘോഷങ്ങൾ പ്രവാസ മണ്ണിലും പൂക്കുന്ന ഇടമായി അറഫ ദർബാർ മാറി.
ചടങ്ങിൽ ബെസ്റ്റ് വേ ഹായിൽ എക്സികുട്ടീവ് അംഗം റജീസ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഹായിലിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ചാൻസ റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് വേ എക്സികുട്ടീവ് അംഗം സന്തോഷ് കുമാർ, സാമൂഹിക പ്രവർത്തകരായ അഫ്സൽ കായംകുളം, നൗഫൽ പറക്കുന്ന്, പുഷ്പൻ ബേത്തൂർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഹായിൽ മേഖലയിലെ നിരവധി ബെസ്റ്റ് വേ ഡ്രൈവർമാരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ബെസ്റ്റ് വേ ഹായിൽ യൂണിറ്റ് എക്സികുട്ടീവ് അംഗം അഷ്റഫ് നരിക്കുനി നന്ദി പറഞ്ഞു



