കടുത്ത നെഞ്ചുവേദനയെ തുടർന്ന് വയനാട് സ്വദേശി ജുബൈലിൽ അന്തരിച്ചു

ജുബൈൽ: കടുത്ത നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി അന്തരിച്ചു. വയനാട് വെള്ളമുണ്ട തൊണ്ടർനാട് തൈനാട്ടു വീട്ടിൽ അന്തോണി-ലീലാമ്മ ദമ്പതികളുടെ മകൻ ജെയിംസ് ആന്റണി (57) ആണ് അൽ ഖോബാറിലെ അൽ മന ജനറൽ ആശുപത്രിയിൽ വെച്ച് നിര്യാതനായത്. ജുബൈലിലെ പ്രമുഖ കോൺട്രാക്റ്റിങ് കമ്പനിയിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

അടിയന്തരമായി കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യനില അതിവേഗം വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ മായയും മകൾ ജെയ്മയും അദ്ദേഹത്തോടൊപ്പം സൗദിയിലുണ്ട്.

മരണാനന്തര ഔദ്യോഗിക നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള അടിയന്തര ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles