ഇടക്കാല തിരഞ്ഞെടുപ്പ് ഭീതി: ഇറാന് വിട്ടുവീഴ്ച ചെയ്യാൻ മടിച്ച് ട്രംപ്; യു.എസ് രാഷ്‌ട്രീയത്തിൽ അനിശ്ചിതത്വം

വാഷിംഗ്‌ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും നയതന്ത്ര ഇളവുകൾ നൽകുന്നതിലും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി ഒമാനിലെ മുൻ യു.എസ് സ്ഥാനപതി റിച്ചാർഡ് ഷ്മിയറർ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന നവംബർ 3-ലെ യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തിക്കൊണ്ടാണ് ട്രംപ് ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ മടിക്കുന്നതെന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഒരു വശത്ത് അമേരിക്കൻ ജനതയ്ക്കിടയിൽ യുദ്ധത്തോടുള്ള കടുത്ത എതിർപ്പും കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വിലയും ട്രംപിന് വലിയ തിരിച്ചടിയാകുന്നുണ്ട്.

യുദ്ധം അവസാനിപ്പിക്കുന്നത് തിരഞ്ഞെടുപ്പിൽ ട്രംപിന് രാഷ്ട്രീയ മേൽക്കൈ നൽകുമെങ്കിലും, ഇറാന മുൻപിൽ വയ്ക്കുന്ന വ്യവസ്ഥകൾക്ക് വഴങ്ങിക്കൊടുക്കുന്നത് ആഭ്യന്തരമായി വലിയ വിമർശനങ്ങൾക്കും രാഷ്ട്രീയ ഭീഷണിക്കും വഴിവെക്കും.കഴിഞ്ഞ ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ (MoU) വ്യവസ്ഥകളുടെ പേരിൽ ട്രംപ് വലിയ വിമർശനം നേരിട്ടിരുന്ന സാഹചര്യത്തിൽ, ഇറാൻ ഇപ്പോൾ മുന്നോട്ടുവെക്കുന്ന നിർദേശങ്ങളും സമാനമായവയാണെന്ന് റിച്ചാർഡ് ഷ്മിയറർ ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുകയോ അവരുടെ എണ്ണമേഖലയ്ക്കുമേലുള്ള ഉപരോധങ്ങൾ പിൻവലിക്കുകയോ ചെയ്യുന്നത് ട്രംപിന്റെ രാഷ്ട്രീയ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാം. അതിനാൽ, യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷ അമേരിക്കൻ ജനതയ്ക്ക് നൽകുകയും എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് അന്തിമ കരാറിലെത്താതെ കാര്യം നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന ഒരു മധ്യവർത്തി നിലപാടാണ് ട്രംപ് നിലവിൽ സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നു.

Related Articles

- Advertisement -spot_img

Latest Articles