ഗ്വാളിയാറിൽ തീർത്ഥാടക സംഘത്തിലേക്ക് ലോറി ഇടിച്ചുകയറി വൻ ദുരന്തം; 13 മരണം, 35 പേർക്ക് പരിക്ക്

ഗ്വാളിയാർ: മധ്യപ്രദേശിലെ ഗ്വാളിയാറിന് സമീപം ഷീത്‌ല മാതാ ക്ഷേത്രത്തിലേക്ക് കാൽനടയായി പോകുകയായിരുന്ന ഭക്തരുടെ സംഘത്തിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി 13 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ 35 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 1:30 ഓടെ കനത്ത വാഹനങ്ങൾക്ക് നിയന്ത്രണമുള്ള ചിന്നോർ റോഡിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

റോഡിൽ തടഞ്ഞുനിർത്തിയിട്ടിരുന്ന ലോറി പെട്ടെന്ന് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് നീങ്ങുകയും, ഇറക്കത്തിലൂടെ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് ക്ഷേത്രത്തിന്റെ പുറംമതിലിലും ഗേറ്റിലും ഇടിച്ചുനിൽക്കുകയുമായിരുന്നു. ഈ സമയം റോഡിലൂടെ നടന്നുപോവുകയായിരുന്ന തീർത്ഥാടകർ വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. പരിക്കേറ്റ 35 പേരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 13 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽപ്പെട്ട മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ലെന്നും അവർ ചികിത്സയിലാണെന്നും പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

Related Articles

- Advertisement -spot_img

Latest Articles