സുന്നി വിദ്യാഭ്യാസ ബോർഡ്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രസിഡന്റ്; കോടമ്പുഴ ബാവ മുസ്‌ലിയാർ ജനറൽ സെക്രട്ടറി

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പുതിയ പ്രസിഡന്റായി സുൽത്താനുൽ ഉലമാ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. ബോർഡ് പ്രസിഡന്റായിരുന്ന സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഖലമുൽ ഇസ്‌ലാം കോടമ്പുഴ അബ്ദുറഹ്മാൻ ബാവ മുസ്‌ലിയാരാണ് പുതിയ ജനറൽ സെക്രട്ടറി. ട്രഷററായി സയ്യിദ് കുമ്പോൽ ആറ്റക്കോയ തങ്ങൾ തുടരും.

കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യയിൽ ചേർന്ന വിദ്യാഭ്യാസ ബോർഡ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ് സ്വാഗതവും സി.പി. സൈതലവി മാസ്റ്റർ റിപ്പോർട്ട് അവതരണവും പ്രൊഫ. കെ.എം.എ റഹിം നന്ദിയും നിർവഹിച്ചു.

യോഗത്തിൽ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കെ.പി. മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, സി. മുഹമ്മദ് ഫൈസി, ടി. അബൂഹനീഫൽ ഫൈസി തെന്നല, വി.പി.എം. ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, എൻ. അലി അബ്ദുല്ല, മജീദ് കക്കാട്, സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles