സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് 13 വയസ്സുകാരന് ദാരുണാന്ത്യം; കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഏഴാം ക്ലാസ് വിദ്യാർത്ഥി ദാരുണമായി മരിച്ചു. ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദ് (13) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ വെച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

അതേസമയം, കെ.എസ്.ഇ.ബിയുടെ ഗുരുതരമായ അനാസ്ഥയാണ് കുട്ടിയുടെ ജീവനെടുത്തതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയുടെ ഒരു ഭാഗം സ്ഥാനം തെറ്റി ഹൈവോൾട്ടേജ് ലൈനിൽ തട്ടിനിൽക്കുന്ന അവസ്ഥയിലായിരുന്നുവെന്നും, അപകടാവസ്ഥ ചൂണ്ടിക്കാട്ടി പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു.

Related Articles

- Advertisement -spot_img

Latest Articles