അരിയിൽ ഷുക്കൂർ വധക്കേസ്: സാക്ഷികളെ ഭീഷണിപ്പെടുത്താൻ വ്യാപക ശ്രമം നടന്നതായി മന്ത്രി കെ.എം. ഷാജി

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ വ്യാപകമായ ശ്രമങ്ങൾ നടന്നതായി മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം. ഷാജി. കണ്ണൂരിൽ കൊലപാതകങ്ങൾ നേരിൽ കണ്ടവർ പോലും കോടതിയിൽ സാക്ഷി പറയേണ്ട ഘട്ടമെത്തുമ്പോൾ പിന്മാറുന്ന സാഹചര്യമാണുള്ളതെന്നും, ഷുക്കൂർ കേസിലും സാക്ഷികളുടെ വീടുകളിലും പരിസരങ്ങളിലും ചെന്ന് ഭീഷണിപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂരിൽ സാക്ഷി പറയുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും, ശക്തമായ ഭീഷണികളെ അതിജീവിച്ച് ഗൾഫിൽ നിന്നുപോലും സാക്ഷികളെ കോടതിയിലെത്തിക്കാൻ തീവ്രശ്രമം നടത്തിയെന്നും കെ.എം. ഷാജി വ്യക്തമാക്കി. എങ്കിലും ചില സാക്ഷികൾ ഹാജരായില്ല. കേസിന്റെ നടപടികൾക്കിടെ പ്രതികളുടെ കുടുംബങ്ങളിൽ ആത്മഹത്യകൾ ഉണ്ടായെന്നും ഒരു പ്രതി തന്നെ ആത്മഹത്യ ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി പ്രതിസന്ധികൾക്കിടയിലും കേസ് സി.ബി.ഐയുടെ മുന്നിലെത്തിക്കുന്നതിൽ ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക നടത്തിയ നിയമപോരാട്ടം നിർണ്ണായകമായിരുന്നുവെന്നും, കണ്ണൂരിൽ പാർട്ടി ഒറ്റക്കെട്ടായി നിലകൊണ്ടാണ് കേസ് ഇതുവരെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പ്രതിസന്ധികൾക്കിടയിലും കേസ് സി.ബി.ഐയുടെ മുന്നിലെത്തിക്കുന്നതിൽ ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക നടത്തിയ നിയമപോരാട്ടം നിർണ്ണായകമായിരുന്നുവെന്നും, കണ്ണൂരിൽ പാർട്ടി ഒറ്റക്കെട്ടായി നിലകൊണ്ടാണ് കേസ് ഇതുവരെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഷുക്കൂർ കൊല്ലപ്പെടുന്ന സമയത്ത് താൻ എം.എൽ.എയായി എത്തിയ ആദ്യഘട്ടമായിരുന്നുവെന്നും അന്നുമുതൽ കേസിന്റെ എല്ലാ ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2012 ഫെബ്രുവരി 20ന് അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും യുവനേതാവ് ടി.വി രാജേഷും സഞ്ചരിച്ച വാഹനം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതിനു മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിന് സമീപമുള്ള വയലില്‍ വച്ചാണ് ഷുക്കൂറിനെ രണ്ടരമണിക്കൂറോളം വിചാരണ നടത്തി കൊന്നത്. വാഹനം തടഞ്ഞതിന്റെ പ്രതികാരമായിരുന്നു കൊലയെന്നു സി.ബി.ഐ കുറ്റപത്രം പറയുന്നു.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ ഗൂഢാലോചന നടന്നുവെന്നും കുറ്റപത്രത്തിലുണ്ട്. പി.ജയരാജനും ടി.വി രാജേഷും ഉള്‍പ്പെടെ 33 പ്രതികളാണ് കേസിലുള്ളത്. 2025 മേയില്‍ തുടങ്ങിയ വിചാരണ 17 മാസം നീണ്ടു. സാക്ഷിപ്പട്ടികയില്‍ 82 പേരുണ്ടായിരുന്നെങ്കിലും 41 പേരെയാണ് വിസ്തരിച്ചത്. പൊലിസിനു മൊഴി നല്‍കിയ പ്രധാന സാക്ഷികളില്‍ ചിലര്‍ വിദേശത്താണ്. ഇവര്‍ കോടതിയില്‍ ഹാജരായില്ല. ഗൂഢാലോചനയാണ് ജയരാജനും രാജേഷിനുമെതിരായ പ്രധാന ആരോപണം. അത്തരം കേസുകള്‍ സാഹചര്യത്തെളിവുകളെയും സാക്ഷിമൊഴികളെയും ആശ്രയിക്കുന്നതിനാല്‍ ഈ അസാന്നിധ്യം വിധിയെ സ്വാധീനിച്ചിരിക്കാം

Related Articles

- Advertisement -spot_img

Latest Articles