21.8 C
Saudi Arabia
Saturday, March 28, 2026
spot_img

“പി.എം നജീബ് മെമ്മോറിയൽ എഡ്യുക്കേഷണൽ എക്സലൻസ്” അവാർഡുകൾ വിതരണം ചെയ്തു

ദമ്മാം: സൗദി അറേബ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനും ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്ന പി എം നജീബിന്റെ ഓർമ്മക്കായി, ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി നൽകുന്ന “പി എം നജീബ് മെമ്മോറിയൽ എഡ്യൂക്കേഷണൽ എക്സെലൻസ് അവാർഡ് വിതരണം ചെയ്തു. കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് 2023-2024 വർഷത്തിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഒ ഐ സി സി പ്രവർത്തകരുടെ മക്കളിൽ നിശ്ചിത ശതമാനം മാർക്കിൽ അധികം നേടിയ വിദ്യാർത്ഥികളെയുമാണ് അവാർഡിന് പരിഗണിച്ചത്.

“മികവ് 2024” എന്ന പേരിൽ സംഘടിപ്പിച്ചു അവാർഡ് 150 ൽ അധികം വിദ്യാർത്ഥികൾക്ക് നൽകി. പ്രമുഖ കോൺഗ്രസ്സ് നേതാവ് ഡോ: മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യതിഥിയായി പങ്കെടുത്തു. റീജ്യണൽ പ്രസിഡൻറ് ഇ.കെ സലീമിൻറെ അദ്ധ്യക്ഷതയിൽ ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും ജനകീയനായ നേതാവായിരുന്നു പി എം നജീബെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിൽ കോൺഗ്രസ്സ് അനുകൂല സംഘടനാ പ്രവർത്തനത്തിന് തുടക്കമിട്ട നേതാവായിരുന്നു. പി എം നജീബെന്നും അദ്ദേഹം പറഞ്ഞു.

സിലബസിലുള്ള വിഷയങ്ങള്‍ സജീവമായി പഠിക്കുന്നതോടൊപ്പം തന്നെ ധാര്‍മിക ജീവിതം ശീലിക്കാനും സമകാലിക സാമൂഹിക വിഷയങ്ങളില്‍ അവബോധമുള്ളവരാവാനും വിദ്യാര്‍ഥികള്‍ ഉത്സാഹിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ: മാത്യു കുഴൽനാടൻ എം.എൽ.എ കുട്ടികളെ ഉദ്ബോധിപ്പിച്ചു.
കഠിനാധ്വാനത്തിലൂടെ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടുമ്പോഴും,വിദ്യാർത്ഥികൾക്ക് അവരുടെ പാഷൻ നിലനിർത്താൻ സാധിക്കണം. കുട്ടികൾക്ക് പലർക്കും ഈ പാഷൻ നിലനിർത്താൻ പറ്റുന്നില്ല. ഉന്നതമായ ജോലികൾ നേടി പിന്നീട് ജീവിത സാഹചര്യങ്ങൾ മാറുമ്പോൾ അവർ തങ്ങളുടെ ആന്തരികമായ അഭിനിവേശത്തെ മറന്നു കളയുന്നു. എത്ര നാൾ നമ്മൾ ജീവിച്ചു എന്നുള്ളതല്ല എങ്ങനെ നമ്മൾ ജീവിച്ചു എന്നുള്ളതാണ് ജീവിതത്തിനു മൂല്യം നൽകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം സഹജീവികളെ പരിഗണിച്ചു കൊണ്ട് ജീവിക്കുവാൻ പഠിപ്പിച്ച, പഠിപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ആശയ സംഹിതയാണ് എന്റെ പാഷൻ . ജീവിതത്തിൽ പലപ്പോഴും നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വന്നപ്പോഴൊക്കെ എന്നിലെ അഭിനിവേശമാണ് ആണ് എനിക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായകമായതെന്നു അദ്ദേഹം പറഞ്ഞു.

പരിചയപ്പെട്ടാൽ ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു പി,എം നജീബ്. അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നപ്പോൾ നൽകിയ സ്നേഹവും പരിഗണനയും ഈ അവസരത്തിൽ അതീവ വൈകാരികമായി തോന്നുന്നു. പി എം നജീബിന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഈ പരിപാടി അദ്ദേഹത്തിന്റെ ജനകീയത വിളിച്ചോതുന്നുവെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.

ഓ ഐ സി സി മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് സി അബ്‌ദുൽ ഹമീദ്, ഗ്ലോബൽ പ്രതിനിധി ജോൺ കോശി, കെ എം സി സി പ്രതിനിധി മുഹമ്മദ് കുട്ടി കോഡൂർ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു. സംഘടനാ കാര്യ ജനറൽ സെക്രട്ടറിയും പരിപാടിയുടെ ജനറൽ കൺവീനറുമായ ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടൻ, ഗ്ലോബൽ പ്രതിനിധി ഹനീഫ് റാവുത്തർ, നാഷണൽ പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി, റീജ്യണൽ വൈസ് പ്രസിഡന്റുമാരായ പി കെ അബ്‌ദുൽ കരീം, നൗഷാദ് തഴവ, ഷിജില ഹമീദ്, ഡോ: സിന്ധു ബിനു, ഷാഫി കുദിർ, ജനറൽ സെക്രട്ടറിമാരായ സി റ്റി ശശി, സക്കീർ പറമ്പിൽ, ജേക്കബ് പാറക്കൽ, പാർവതി സന്തോഷ്, അൻവർ വണ്ടൂർ, സെക്രട്ടറിമാരായ ആസിഫ് താനൂർ, രാധിക ശ്യാംപ്രകാശ്, ഉസ്മാൻ കുന്നംകുളം, മനോജ് കെ പി, സലിം കീരിക്കാട്, ഓഡിറ്റർ ബിനു പി ബേബി, ജോയിന്റ് ട്രഷറർ യഹിയ കോയ, ലിബിയ ജെയിംസ് എന്നിവർ സന്നിഹിതർ ആയിരുന്നു.

ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഡോ: മാത്യു കുഴൽനാടൻ എം എൽ എ അവാർഡുകൾ വിതരണം ചെയ്തു. പ്രവിശ്യയിലെ മികച്ച കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ മികവ് 2024 ന്റെ മാറ്റ് കൂട്ടി. ഉ

ഓ ഐ സീ സീ നേതാക്കളായ പ്രസാദ് കരുനാഗപ്പള്ളി, നസീർ തുണ്ടിൽ, ലാൽ അമീൻ, സുരേഷ് റാവുത്തർ, തോമസ് തൈപ്പറമ്പിൽ, ജോണി പുതിയറ, ബിനു പുരുഷോത്തമൻ, അൻവർ സാദിഖ്, ശ്യാംപ്രകാശ്, ഗഫൂർ വണ്ടൂർ, അസ്‌ലം ഫെറോക്ക്, മുസ്തഫ നണിയൂർ നമ്പറം, സജൂബ് അബ്‌ദുൾ ഖാദർ, വിബിൻ മറ്റത്, നജീബ് നസീർ, ഫൈസൽ വാച്ചാക്കൽ, ദിൽഷാദ് തഴവ, നൗഷാദ്, ഹമീദ് കാണിച്ചാട്ടിൽ, ഷാജിദ് കാക്കൂർ, അരുൺ കല്ലറ, അൻഷാദ് ആദം, അബ്‌ദുൾ റഷീദ് റാവുത്തർ, ആയിഷ സജൂബ്, നിസ്സാം വടക്കേകോണം, അസീസ് കുറ്റിയാടി, റോയ് വർഗീസ്, ഇക്ബാൽ ആലപ്പുഴ, രാജേഷ് സി വി, ഷിനാസ് സിറാജ്, ജോജി വി ജോസഫ്, ജലീൽ പള്ളാത്തുരുത്തി, ജോസൻ ജോർജ്, സാബു ഇബ്രാഹിം, അബ്‌ദുൾ ഹക്കീം, ഹമീദ് മരക്കാശ്ശേരി, ശാരീ ജോൺ, ഷിബു ശ്രീധരൻ, താജു അയ്യാരിൽ, ഡിജോ പഴയമഠം, രാജേഷ് ആറ്റുവ, ഒമർ കോട്ടയിൽ, സൈഫുദീൻ പള്ളിമുക്ക്, വിൽ‌സൺ പാനായിക്കുളം, ലൈജു ജെയിംസ്, ഷൈൻ രാഘവൻ, സുബൈർ പാറക്കൽ, എബി അടൂർ, ദിലീപ്, ബാബു സെക്കന്റ് ഇൻഡസ്ട്രിയൽ എന്നിവർ നേതൃത്വം നൽകി.

നൗഷാദ് തഴവ, നീതു എന്നിവർ കലാപരിപാടികളുടെയും റൂബി അജ്മൽ, ലിബി ജയിംസ് എന്നിവർ എക്സലൻസ് അവാർഡ് വിതരണത്തിൻറെയും അവതാരകരായിരുന്നു.
ഒ ഐ സി സി പ്രവർത്തകർ നിർദ്ദേശിച്ച നൂറുകണക്കിന് പേരുകളിൽ നിന്ന് തിരഞ്ഞെടുത്ത “മികവ് 2024” എന്ന പേർ നിർദേശിച്ച നിസ്സാം വടക്കേക്കോണം, ഷലൂജ ഷിഹാബ് എന്നിവർക്കുള്ള ഉപഹാരവും പരിപാടിയിൽ കൈമാറി.

Related Articles

- Advertisement -spot_img

Latest Articles