മണിപ്പൂരിൽ വിഷമദ്യ ദുരന്തം: 11 പേർ മരിച്ചു, 180-ലേറെ പേർ ആശുപത്രിയിൽ

ഇംഫാൽ: മണിപ്പൂരിൽ വിഷമദ്യം കഴിച്ച് 11 പേർ മരിച്ചു. സംഭവത്തിൽ 180-ലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചന്ദേൽ ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സമീപ ജില്ലയായ കാക്‌ചിങ്ങിൽ നിന്നാണ് ഇവർ വിഷമദ്യം വാങ്ങി കഴിച്ചതെന്ന് ചന്ദേൽ പോലീസ് വ്യക്തമാക്കി. മദ്യം കഴിച്ചതിന് പിന്നാലെ പലർക്കും കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തളർന്നുവീഴുകയുമായിരുന്നു.

നവംബർ 18-നാണ് ദുരന്തവുമായി ബന്ധപ്പെട്ട ആദ്യത്തെ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് വെള്ളിയാഴ്ചയോടെ കൂടുതൽ പേർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും മരണസംഖ്യ 11 ആയി ഉയരുകയുമായിരുന്നു. ദുരന്തത്തിനിരയായ എല്ലാവരും ഒരേ കേന്ദ്രത്തിൽ നിന്നാണ് മദ്യം വാങ്ങിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് ഉത്തരവിട്ടു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച മുഖ്യമന്ത്രി, ദുരന്തത്തിന് ഉത്തരവാദികളായ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

Related Articles

- Advertisement -spot_img

Latest Articles