ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു; പ്രതി പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 14കാരിയായ അതിജീവിതയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിനിടെ തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ കൈക്ക് സാരമായി പരിക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തി പ്രതിയെ തടയാൻ ശ്രമിച്ച സമീപവാസിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

പോക്സോ കേസിലെ പ്രതിയായ മുഹമ്മദ് അദിനാനാണ് ആക്രമണം നടത്തിയത്. രണ്ട് മാസം മുൻപാണ് 14കാരിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. തുടർന്ന് അറസ്റ്റിലായ പ്രതി കഴിഞ്ഞ മാസം 18-നാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിൽ അതിജീവിതയുടെ വീട്ടിലെത്തി കൊലപാതകശ്രമം നടത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം നാട്ടുകാർ തടിച്ചുകൂടിയതോടെ സമീപത്തെ പൊന്തക്കാട്ടിൽ ഒളിച്ച പ്രതിയെ, പൊലീസ് എത്തി തെരച്ചിൽ നടത്തുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ ഏറെ ശ്രമപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്.

പ്രതി അദിനാനെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles