കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ചു സെക്‌സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ അഭയം തേടിയെത്തി. അസം സ്വദേശിയായ യുവാവാണ് പ്രണയം നടിച്ചു പെൺകുട്ടിയെ കോഴിക്കോട് എത്തിച്ചത്. സമൂഹ മാധ്യമത്തിലൂടെയാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെടുന്നത്.
കോഴക്കോട് ജോയ് തരപ്പെടുത്തി കൊടുക്കാമെന്നും പ്രതിമാസം പതിനയ്യായിരം രൂപ മാസ ശമ്പളം നൽകാമെന്നും യുവാവ് പറഞ്ഞതായി പെൺകുട്ടി മൊഴിനൽകി. യുവാവിനായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണത്തെ ഊർജിതമാക്കി. തന്നെപോലെയുള്ള അഞ്ച് പെൺകുട്ടികൾ കലോഡ്ജിൽ ഉണ്ടായിരുന്നതായാലും പെൺകുട്ടി പറഞ്ഞു.
ദിവസവും മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും സ്ഥിരമായി റൂം പൂട്ടിയിട്ടാണ് ഇയാൾ പുറത്തുപോവാറുള്ളതെന്നുംമൊഴിയിലുണ്ട്. ഒരാഴ്‌ച മുമ്പ് മുറി തുറന്ന് ഇയാൾ ഫോണിൽ സംസാരിച്ചു ടെറസിലേക്ക് നടന്നു പോയ് അസമയത്താണ് പെൺകുട്ടി രക്ഷപെട്ടത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.



