അപാർട്മെന്റ് കേന്ദ്രീകരിച്ചു പെൺവാണിഭം; ഒൻപത് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ അപാർട്മെന്റ് കേന്ദ്രീകരിച്ചു പെൺ വാണിഭം നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി. ആറ് സ്ത്രീകളുൾപ്പടെ ഒൻപത് പേരാണ് പിടിയിലായത്. ഇവരിൽ ഇടപാടുകാരും ഉണ്ടെന്നാണ് അറിയുന്നത്.

മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപാർട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം. രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് റൈഡ് നടത്തുകയായിരുന്നു. അറസ്റ്റിലായവരെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി

അപ്പാർട്മെന്റിൽ നടക്കുന്നത് ഇത്തരം പ്രവർത്തിയായിരുന്നു എന്നറിയില്ലായിരുന്നുവെന്ന് അപാർട്മെന്റ് ഉടമ പറഞ്ഞു. അപാർട്മെന്റ് മറ്റൊരാൾക്ക് വാടകക്ക് നൽകിയതാണ്. വാടക ഓൺലൈനായി കൃത്യമായി ലഭിക്കുന്നതിനാൽ നേരിട്ട് പോവേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും ഉടമ പറഞ്ഞു.

 

 

Related Articles

- Advertisement -spot_img

Latest Articles