‘സ്ട്രോബെറി ചന്ദ്രൻ’; ജൂൺ 11 ന് സൗദി മാനത്ത് ദൃശ്യമാകും

റിയാദ് : ‘സ്ട്രോബെറി ചന്ദ്രൻ’ ജൂൺ പതിനൊന്നിന് സൗദിയുടെ മാനത്ത് ദൃശ്യമാകും. 18.6 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന “ഗ്രേറ്റ് ലൂണാർ സ്റ്റാൻഡ്‌സ്റ്റിൽ” എന്നറിയപ്പെടുന്ന അപൂർവ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. സൗദി അറേബ്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആകാശ നിരീക്ഷകർക്ക് ജൂൺ 11 ബുധനാഴ്ച ഈ ദൃശ്യം കാണാൻ കഴിയും.

ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ ചരിവ് പരമാവധി വടക്ക്-തെക്ക് വ്യതിയാനത്തിൽ എത്തുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ സമയം ചന്ദ്രൻ ചക്രവാളത്തിന്റെ ഏറ്റവും അകലെയുള്ള ബിന്ദുക്കളിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു.

ഈ പ്രതിഭാസം ഈ വർഷം ഏറ്റവും അകലെയുള്ള തെക്കൻ ബിന്ദുവിൽ നിന്നുള്ള “സ്ട്രോബെറി ചന്ദ്രന്റെ” ഉദയവുമായി ഒത്തുപോകുമെന്ന് ജ്യോതിശാസ്ത്ര, ബഹിരാകാശ ക്ലബ് വിശദീകരിക്കുന്നത്. തെളിഞ്ഞ ആകാശത്തിന് കീഴിൽ നഗ്നനേത്രങ്ങൾ കൊണ്ട് നമുക്ക് ഈ പ്രതിഭാസം കാണാൻ കഴിയും.

ഒരു അത്യ അപൂർവ ജ്യോതിശാസ്ത്ര ഈ പ്രതിഭാസമാണിത്. ഈ പ്രതിഭാസം ഇനി കാണണമെങ്കിൽ 2043 വരെ കാത്തിരിക്കേണ്ടി വരും. ജ്യോതിശാസ്ത്ര പ്രേമികൾക്കും ഫോട്ടോഗ്രാഫർമാർക്കും ആകാശ നിരീക്ഷകർക്കും ഈ അതുല്യ സംഭവം പകർത്തിയെടുക്കാനാവും

 

Related Articles

- Advertisement -spot_img

Latest Articles