ബിഹാർ തെരെഞ്ഞെടുപ്പ് ഒന്നാം ഘട്ടം: 60.13% പോളിങ് രേഖപ്പെടുത്തി; ഒറ്റപ്പെട്ട സംഘർഷങ്ങൾ

പാറ്റ്‌ന: ബിഹാർ നിയമസഭാ തെരെഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടത്തിൽ, 121 മണ്ഡലങ്ങളിലായി വ്യാഴാഴ്ച വൈകീട്ട് 5 മണിവരെയുള്ള കണക്കുകൾ പ്രകാരം 60.13% പോളിംഗ് രേഖപ്പെടുത്തി. 3.75 കോടിയിലധികം വോട്ടർമാർ വോട്ട് ചെയ്‌തു. 2020-ലെ ആദ്യ ഘട്ടത്തിലെ പോളിംഗിനേക്കാൾ 4.45% കൂടുതലാണ്. വോട്ടിംഗ് പൊതുവെ സമാധാനപരമായിരുന്നെങ്കിലും, ചിലയിടങ്ങളിൽ അക്രമ സംഭവങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം, CPI(ML) ലിബറേഷൻ എം.എൽ.എ. സത്യേന്ദ്ര യാദവിൻ്റെ വാഹനവ്യൂഹത്തിന് നേരെയുള്ള ആക്രമണം തുടങ്ങിയ ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബേഗുസരായി ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് (67.32%) രേഖപ്പെടുത്തിയത്.

 

 

 

Related Articles

- Advertisement -spot_img

Latest Articles