പാലക്കാട് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പരിക്ക് ഗുരുതരം, ഭർത്താവ് ഒളിവില്‍

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ പാലക്കാഴിയിൽ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ ഭർത്താവ് ഒളിവില്‍. കുഞ്ഞാലൻ എന്നയാളാണ് ഭാര്യയായ കുഞ്ഞാത്തമ്മയെ (52) കത്തിയെടുത്ത് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞാത്തമ്മയെ ഉടൻതന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയ ഉടൻതന്നെ കുഞ്ഞാലൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതിക്കായി നാട്ടുകൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles