“ഒരു പെണ്ണിന്റെ മാനത്തിൻറെ വിലയാണോ അഞ്ച് ലക്ഷം”, ഇതെന്ത് വിധിയാണ്?; ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പൂർണ്ണ നിരാശ രേഖപ്പെടുത്തി. കുറ്റക്കാരായ ആറ് പ്രതികളെയും 20 വർഷം കഠിന തടവിന് ശിക്ഷിച്ച കോടതി, അതിജീവിതയ്ക്ക് നൽകാൻ പിഴത്തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. “ഒരു പെണ്ണിന്റെ മാനത്തിന്റെ വിലയാണോ അഞ്ച് ലക്ഷം രൂപ? ഇതെന്ത് വിധിയാണ്? മറ്റ് പ്രതികളെ വെറുതെവിട്ടതുപോലെ ഇവരെയും വിട്ടാൽ മതിയായിരുന്നില്ലേ?” എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

വിധി പ്രസ്താവിക്കുന്ന ദിവസം മുതൽ അതിജീവിതയോടൊപ്പം ഉണ്ടായിരുന്ന ഭാഗ്യലക്ഷ്മി, വിധിയെക്കുറിച്ച് അതിജീവിതയോട് സംസാരിക്കാൻ പോലും ഭയമാണെന്നും എന്തു സംസാരിക്കണമെന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിചാരണ തടവുകാരായി കഴിഞ്ഞ കാലയളവ് ശിക്ഷയിൽ ഇളവ് ചെയ്യാനുള്ള പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു.

Related Articles

- Advertisement -spot_img

Latest Articles