‘പോറ്റിയെ കേറ്റിയെ’ പാരഡിഗാന വിവാദം: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ സി.പി.എം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് ഉപയോഗിച്ച ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സി.പി.എം തീരുമാനിച്ചു. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും പരിഹസിക്കുന്ന രീതിയിൽ വരികൾ ചിട്ടപ്പെടുത്തിയത് ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പാർട്ടി നടപടി.

ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വരികൾ ഉൾക്കൊള്ളുന്ന ഈ ഗാനം വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സി.പി.എം ആരോപിക്കുന്നു. ഗാനത്തിന്റെ രചയിതാവ് കുഞ്ഞബ്ദുള്ള ഉൾപ്പെടെയുള്ളവർക്കെതിരെ ഇതിനോടകം തന്നെ പോലീസ് കേസെടുത്തിട്ടുണ്ട്.

മതചിഹ്നങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നിയമപോരാട്ടം തുടരാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. അതേസമയം, ഏതെങ്കിലും വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്നും എന്നാൽ രാഷ്ട്രീയമായ വിയോജിപ്പ് പ്രകടിപ്പിക്കാൻ മാത്രമാണ് താൻ വരികൾ എഴുതിയതെന്നും ഗാനരചയിതാവ് പ്രതികരിച്ചു.

Related Articles

- Advertisement -spot_img

Latest Articles