ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു

മക്ക: വിശുദ്ധ ഉംറ കർമ്മം നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി. പെരിന്തൽമണ്ണ കുന്നത്ത് സ്വദേശി സെയ്ത് മുഹമ്മദ് ഫാറൂഖ് (58) ആണ് മരിച്ചത്. യു.എ.ഇയിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇദ്ദേഹം ഭാര്യ ബുഷ്‌റയോടൊപ്പം മക്കയിലെത്തിയത്. ഇന്നലെ രാവിലെ വിശുദ്ധ കഅബയ്ക്ക് ചുറ്റും ത്വവാഫ് ചെയ്യുന്നതിനിടെ മതാഫിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യു.എ.ഇയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സ്വകാര്യ ഉംറ ഗ്രൂപ്പിന് കീഴിലാണ് ഉംറയ്ക്കായി എത്തിയത്. സെയ്ത് മുഹമ്മദ് അമീൻ, സെയ്ത് മുഹമ്മദ് അഫ്നാൻ, ഫാത്തിമ അഫ്രിൻ എന്നിവരാണ് മക്കൾ. ഇന്ന് രാവിലെ മക്കയിലെ മസ്ജിദുൽ ഹറാമിൽ വെച്ച് മയ്യിത്ത് നമസ്‌കാരം നിർവ്വഹിച്ച ശേഷം ശറായയിലെ മഖ്ബറത്തുൽ ശുഹാദയിൽ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles