ഇറാനിൽ ഇനിയുമേറെ നാശമുണ്ടാകും, സൈന്യം തുടങ്ങിയിട്ടേയുള്ളൂ: മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാനിലെ ഏറ്റവും വലിയ പാലങ്ങളിലൊന്ന് വ്യോമാക്രമണത്തിലൂടെ തകർത്തതിന് പിന്നാലെ, കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാനിലെ അവശേഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ കൂടി തകർക്കുമെന്നും അമേരിക്കൻ സൈന്യം അതിന്റെ നടപടികൾ “തുടങ്ങിയിട്ടുപോലുമില്ലെന്നും” ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാനിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന കൂറ്റൻ പാലം തകർത്തതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. “ഇറാനിലെ ഏറ്റവും വലിയ പാലം തകർന്നു വീണിരിക്കുന്നു, ഇനി അതൊരിക്കലും ഉപയോഗിക്കാൻ കഴിയില്ല. ഇനിയുമേറെ വരാനിരിക്കുന്നു” എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. വൈകിയ വേളയിൽ ഇനിയും ഒത്തുതീർപ്പിന് തയ്യാറായില്ലെങ്കിൽ ഇറാൻ എന്ന രാജ്യം പൂർണ്ണമായും ഇല്ലാതാകുമെന്ന സൂചനയും ട്രംപ് നൽകി.

ഇറാനിലെ വൈദ്യുതി നിലയങ്ങളും മറ്റ് പ്രധാന നിർമ്മിതികളും ലക്ഷ്യമിടുമെന്നാണ് വൈറ്റ് ഹൗസിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഞ്ച് ആഴ്ച പിന്നിട്ട യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഉടൻ ചർച്ചകൾക്ക് തയ്യാറാകണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാൽ, സിവിൽ നിർമ്മിതികൾ തകർക്കുന്നത് ശത്രുവിന്റെ പരാജയമാണ് കാണിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.

Related Articles

- Advertisement -spot_img

Latest Articles