ബാബ് അൽ മന്ദബിലെ ഹൂതി ഉപരോധം അമേരിക്കയും സൗദിയും സഹിക്കില്ല; സൈനിക തിരിച്ചടി കടുക്കുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: ചെങ്കടലിനെയും ബാബ് അൽ മന്ദബ് കടലിടുക്കിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സമുദ്രപാതയിൽ യമനിലെ ഹൂതി വിമതർ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും സൗദി അറേബ്യയുടെയും നേതൃത്വത്തിൽ ശക്തമായ സൈനിക തിരിച്ചടികൾ തുടരുമെന്ന് റിപ്പോർട്ട്. പ്രമുഖ യു.എസ് തിങ്ക് ടാങ്കായ അറ്റ്ലാന്റിക് കൗൺസിലിലെ മുതിർന്ന ഗവേഷകനായ തോമസ് വാറിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.വ്യാപാരി കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നത് അവസാനിപ്പിക്കാൻ ഹൂതികളെ നിർബന്ധിതരാക്കുന്നതിന് കൂടുതൽ ശക്തമായ സൈനിക നടപടികൾ വേണമെന്നും, ഇനിയുള്ള നീക്കങ്ങൾ അവർക്ക് രാഷ്ട്രീയമായി കൂടിയുള്ള തീരുമാനമായിരിക്കുമെന്നും വാറിക് ചൂണ്ടിക്കാട്ടി.

അമേരിക്കയും സൗദി അറേബ്യയും കൂടാതെ മറ്റ് ചില രാജ്യങ്ങളും ചേർന്നുള്ള സംയുക്ത സൈനിക നീക്കങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വ്യാപാരി കപ്പലുകളെ ആക്രമിക്കില്ലെന്ന് കഴിഞ്ഞ വർഷം അമേരിക്കയുമായി ഉണ്ടാക്കിയ വെടിനിർത്തൽ ധാരണ ഹൂതികൾ ലംഘിച്ചിരിക്കുകയാണ്. ബാബ് അൽ മന്ദബ് കടലിടുക്കിലെ ഉപരോധം അധികകാലം അനുവദിച്ചുകൊടുക്കാൻ അമേരിക്കക്കോ സൗദി അറേബ്യക്കോ സാധിക്കില്ല. ഹൂതികളുടെ നിലപാട് മാറ്റാൻ എത്രത്തോളം സൈനിക ശക്തി പ്രയോഗിക്കേണ്ടിവരുമെന്നത് മാത്രമാണ് ഇനി അറിയേണ്ടതെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പക്കൽ ഇതിനായി ശക്തമായ സൈനിക സജ്ജീകരണങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles