സനാ: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന പ്രാദേശിക യുദ്ധത്തിൽ പ്രകോപനം കടുപ്പിച്ചു സൗദി അറേബ്യ. യമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രമുഖ തുറമുഖ നഗരമായ ഹുദൈദയ്ക്ക് നേരെ സൗദി അറേബ്യ ശക്തമായ വ്യോമാക്രമണം നടത്തി.
മേഖലയിൽ അശാന്തി പുകയുന്ന പശ്ചാത്തലത്തിൽ, ചെങ്കടലിലെയും ബാബ് അൽ മന്ദബ് കടലിടുക്കിലെയും കപ്പൽ ഗതാഗതത്തിന് നേരെ ഹൂതികൾ ഏർപ്പെടുത്തിയ ഉപരോധത്തിനും തുടർച്ചയായ ആക്രമണങ്ങൾക്കും മറുപടിയായാണ് സൗദി സൈന്യത്തിന്റെ ഈ പുതിയ നീക്കം. ഹുദൈദയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണം ഗൾഫ് മേഖലയിലെ യുദ്ധാന്തരീക്ഷം കൂടുതൽ വഷളാക്കിയിട്ടുണ്ട്.



