പ്രധാനമന്ത്രിയുടെ വീഡിയോ തൂക്കി മെറ്റ! വെട്ടിലായതോടെ മാപ്പപേക്ഷിച്ച് ടെക് ഭീമൻ; കടുപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെൽഫി വീഡിയോ ഫെയ്‌സ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ സാങ്കേതിക പിഴവ് മൂലം അബദ്ധത്തിൽ സംഭവിച്ചതാണെന്നും വീഡിയോ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കിക്കൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചു. ഉപയോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, തടസ്സങ്ങൾ പരിഹരിച്ച് പോസ്റ്റ് വീണ്ടും ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിച്ചു.

സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് ജൂലൈ 23-നാണ് പ്രധാനമന്ത്രി സെൽഫി വീഡിയോ പങ്കുവെച്ചത്. എന്നാൽ ജൂലൈ 28-ന് പുലർച്ചെ ഈ വീഡിയോ ഫെയ്‌സ്ബുക്കിൽ ലഭ്യമാകാതാവുകയും, “നിയമപരമായ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ നിയന്ത്രിച്ചിരിക്കുന്നു” എന്ന സന്ദേശം സ്ക്രീനിൽ തെളിയുകയും ചെയ്തു. സംഭവം വലിയ വിവാദമായതോടെയാണ് മെറ്റ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയത്.

വിഷയം കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് കണ്ടിരിക്കുന്നത്. സംഭവത്തിൽ വിശദീകരണം തേടുന്നതിനായി ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി മന്ത്രാലയം മെറ്റയുടെയും ഇൻസ്റ്റഗ്രാമിന്റെയും ആഗോള മേധാവികൾക്ക് ഇതിനകം സമൻസ് അയച്ചിട്ടുണ്ട്. മെറ്റയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരെ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്താൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles