ജിദ്ദ: പരിശുദ്ധ ഉംറ കർമ്മം നിർവ്വഹിച്ച് മക്കളോടത്ത് നാട്ടിലേക്ക് പോവാൻ ജിദ്ദ എയർപോർട്ടിലെത്തിയ തീർത്ഥാടക കുഴഞ്ഞു വീണു മരിച്ചു. കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പിൽ ഖദീജ (70) യാണ് എയർപോർട്ടിൽ മരണപ്പെട്ടത്. മയ്യിത്ത് കിങ്ങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ. ഭർത്താവ് പരേതനായ കെ.ബി അലി. മക്കൾ സിറാജുദ്ദീൻ, റസീന, സിജിന. മരുമക്കൾ മുഹമ്മദാലി, ഉണ്ണി അബുബക്കർ.
മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനുബന്ധ നടപടി ക്രമങ്ങൾ ജിദ്ദ കെ എം സി സി വെൽഫയർ വിംഗിൻറെ നേതൃത്വത്തിൽ പൂർത്തിയാക്കി വരുന്നു.



