നിതിൻ രാജിന്റെ മരണം: പ്രതി ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ഡിവൈ.എസ്.പി സുധീർ കല്ലന് സസ്‌പെൻഷൻ

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ ഗുരുതര നിയമപരമായ വീഴ്ച വരുത്തിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് (ഡിവൈ.എസ്.പി) സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്തു. നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് രേഖപ്പെടുത്തുകയും പ്രതിക്ക് കോടതിയിൽ നിന്ന് സാങ്കേതിക അനുകൂല സാഹചര്യമുണ്ടാക്കിക്കൊടുക്കുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതിരുന്നത് ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള മികച്ച നടപടികൾ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ രണ്ട് തരത്തിലുള്ള നിലപാടാണ് സർക്കാരും പോലീസും സ്വീകരിക്കുന്നതെന്ന് ഹൈക്കോടതി വാക്കാൽ നിരീക്ഷിച്ചു. അന്വേഷണത്തിലെ വീഴ്ചയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ആവശ്യപ്പെടാനും ബന്ധപ്പെട്ട വകുപ്പിനെതിരെ ഉത്തരവിൽ പരാമർശങ്ങൾ നടത്താനും ബെഞ്ച് തയ്യാറായി. അറസ്റ്റിലെ പിഴവുകൾക്ക് കാരണം ആരോപണവിധേയനായ ഉദ്യോഗസ്ഥൻ മാത്രമല്ലെന്നും, അദ്ദേഹത്തിന്റെ ചില മേലുദ്യോഗസ്ഥരുടെയും ഇടപെടലുകൾ ഇതിനു പിന്നിലുണ്ടെന്ന് വകുപ്പിന് ബോധ്യമുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥനെ മുൻപേ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നെങ്കിൽ ഉത്തരവാദികളായ മറ്റ് ഉദ്യോഗസ്ഥർക്കും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമായിരുന്നു എന്നത് കൊണ്ടാണ് സസ്‌പെൻഷൻ വൈകിയതെന്നും കോടതി വിലയിരുത്തി. തുടർന്ന് ഉയർന്ന രൂക്ഷവിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനെതിരെ തൽക്ഷണം നടപടിയെടുത്തത്.

Related Articles

- Advertisement -spot_img

Latest Articles