ടെഹ്റാൻ: മറ്റ് രാജ്യങ്ങളുമായുള്ള ഇറാന്റെ വ്യാപാര ബന്ധങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള സാമ്പത്തിക ശേഷി നിലവിൽ അമേരിക്കയ്ക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. ഇറാനെതിരെ കടുത്ത പുതിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിക്കാൻ യു.എസ് ട്രഷറി സെക്രട്ടറി തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഖാലിബാഫ് ഇത്തരമൊരു പ്രതികരണം നടത്തിയത്.
അമേരിക്കയുടെ ഭീഷണികളും പ്രസ്താവനകളും ഇറാനുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പങ്കാളിത്ത രാജ്യങ്ങൾ കണക്കിലെടുക്കുന്നില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു. അമേരിക്കയുടെ ഉപരോധ ഭീഷണികൾ അവഗണിച്ച് അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളുമായി മുന്നോട്ടുപോകുമെന്ന ശക്തമായ സൂചനയാണ് ഇറാൻ നൽകുന്നത്.



