ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഇരട്ട എഞ്ചിൻ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റും കോ-പൈലറ്റും കൊല്ലപ്പെട്ടു. ഗംഗാ നദിയുടെ കരയോട് ചേർന്നുള്ള വയലിലേക്കാണ് ഉഗ്രശബ്ദത്തോടെ വിമാനം തകർന്നു പതിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
അപകട വിവരമറിഞ്ഞ് അടിയന്തര സേവന വിഭാഗങ്ങളും ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.



