കായംകുളം സ്വദേശി അബുദാബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

അബുദാബി: കായംകുളം സ്വദേശിയായ പ്രവാസി യുവാവ് അബുദാബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കായംകുളം അനശ്വര ജൂവല്ലറി ഉടമ കോട്ടപ്പുറത്ത് ഹാഷിമിന്റെ മകൻ അഫ്സൽ ഹാഷിം (45) ആണ് മരണപ്പെട്ടത്. കായംകുളം എം.എസ്.എം കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം.

അബുദാബി എൻ.എം.സി ഹോസ്പിറ്റലിലെ ഡോക്ടറായ റിജ അഫ്സലാണ് ഭാര്യ. ആശിക്ക അഫ്സൽ, റയാൻ അഫ്സൽ എന്നിവർ മക്കളാണ്. അബുദാബിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles