റഷ്യ നാറ്റോ രാജ്യങ്ങളെ ആക്രമിക്കില്ല: ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ നാറ്റോ (NATO) സഖ്യത്തിലെ ഒരു രാജ്യത്തെയും സൈനികമായി ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ അംഗരാജ്യങ്ങൾക്കെതിരെ റഷ്യ ഉടൻ സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന ചർച്ചകളും ആശങ്കകളും ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ നയം വ്യക്തമാക്കി കൊണ്ടുള്ള പ്രതികരണം പുറത്തുവന്നത്.

സി.ഐ.എ (CIA) ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് മോസ്കോയിൽ നടത്തിയ രഹസ്യ സന്ദർശനത്തിൽ റഷ്യൻ രഹസ്യാന്വേഷണ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം റഷ്യ സ്ഥിരീകരിച്ചിരുന്നു. നാറ്റോ രാജ്യങ്ങളെ ആക്രമിക്കരുതെന്ന് റഷ്യയ്ക്ക് കർശന മുന്നറിയിപ്പ് നൽകാനായിരുന്നു ഈ സന്ദർശനമെന്ന് ഒരു വിഭാഗം യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ട്രംപ് അത് നിഷേധിച്ചു. റാറ്റ്ക്ലിഫിന്റെ സന്ദർശനം ആറുമാസത്തിലോ വർഷത്തിലൊരിക്കലോ പതിവായി നടക്കുന്ന കൂടിക്കാഴ്ചകളുടെ ഭാഗം മാത്രമായിരുന്നുവെന്നും, പ്രത്യേകമായി ഒരു മുന്നറിയിപ്പും നൽകിയിട്ടില്ലെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്നാൽ, ഭാവിയിൽ നാറ്റോ രാജ്യങ്ങൾക്ക് നേരെ റഷ്യൻ നീക്കമുണ്ടാകാനുള്ള സാധ്യത റാറ്റ്ക്ലിഫ് ചർച്ച ചെയ്തതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. റഷ്യ-ഉക്രൈൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, നാറ്റോയിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം സഖ്യത്തിലെ മുഴുവൻ രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കുന്ന ‘ആർട്ടിക്കിൾ 5’ നിലനിൽക്കുന്നതിനാൽ, റഷ്യൻ നീക്കം വലിയൊരു ആഗോള യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles