വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടി: എസ്.എച്ച്.ഒ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: വടകര മാടാക്കര പള്ളിയിലുണ്ടായ പോലീസ് നടപടിയിൽ ജാഗ്രതക്കുറവുണ്ടായ പശ്ചാത്തലത്തിൽ ചോമ്പാല സ്റ്റേഷനിലെ എസ്.എച്ച്.ഒ പി.പി. ഷമീൽ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

എസ്.എച്ച്.ഒയ്ക്ക് പുറമെ എ.എസ്.ഐമാരായ എം.വി. മനോജൻ, കെ.എം. മനോജ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.പി. അനിൽ കുമാർ, സി. പ്രവീൺ കുമാർ എന്നിവരെയാണ് കോഴിക്കോട് റൂറൽ ആസ്ഥാനത്തേക്ക് മാറ്റിയത്. സ്ഥലംമാറ്റത്തെ തുടർന്ന് പയ്യോളി എസ്.എച്ച്.ഒ ആയിരുന്ന പി.ജെ. ജയ്മോനെ ചോമ്പാല സ്റ്റേഷന്റെ പുതിയ എസ്.എച്ച്.ഒ ആയി നിയമിച്ചു. കൂടാതെ പയ്യോളി സ്റ്റേഷനിലെ എം.കെ. ജയദാസനെ പുതിയ പയ്യോളി എസ്.എച്ച്.ഒ ആയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles