കൊച്ചി മെട്രോ എം.ഡി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നു; താൽക്കാലിക ചുമതല ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഈ മാസം 30-ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. സർക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച്, സ്ഥിരം എം.ഡിയെ നിയമിക്കുന്നത് വരെയുള്ള താൽക്കാലിക ചുമതല എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൈമാറും.

2021 ഓഗസ്റ്റിൽ കെ.എം.ആർ.എൽ എം.ഡിയായി ചുമതലയേറ്റ ബെഹ്‌റയ്ക്ക് മുൻപ് രണ്ടുതവണ സർക്കാർ കാലാവധി നീട്ടി നൽകിയിരുന്നെങ്കിലും, ഇത്തവണ കൂടുതൽ നീട്ടി നൽകേണ്ടതില്ലെന്നാണ് ഭരണകൂട തീരുമാനം. ദേശീയ ശ്രദ്ധയാകർഷിച്ച കൊച്ചി വാട്ടർ മെട്രോ പദ്ധതി വിജയകരമായി പൂർത്തിയാക്കിയതും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടിയതും ബെഹ്‌റയുടെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളാണ്. ദിവസേനയുള്ള ഭരണനടപടികൾ തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക ചുമതല കളക്ടർക്ക് നൽകിയിരിക്കുന്നത്. പുതിയ എം.ഡിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്

Related Articles

- Advertisement -spot_img

Latest Articles