ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കും; ജലപാത തുറക്കാൻ തിടുക്കമില്ലെന്ന് ഇറാൻ

ടെഹ്‌റാൻ: പ്രക്ഷുബ്ധമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്നും അത് തുറക്കാൻ ഇറാൻ യാതൊരു തിടുക്കവും കാണിക്കുന്നില്ലെന്നും ഇറാന്റെ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി. വാണിജ്യ-സൈനിക തലങ്ങളിൽ സുരക്ഷ മുൻനിർത്തിയാണ് ജലപാതയിലൂടെയുള്ള ഗതാഗതം നിലവിൽ തടഞ്ഞിരിക്കുന്നത്.

മേഖലയിലെ സുരക്ഷാ ആശങ്കകളും ഉപരോധങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാന്റെ നിലപാടുകൾ വ്യക്തമാക്കവെയാണ് കാസിം ഗരീബാബാദി ഇക്കാര്യം അറിയിച്ചത്. കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്ന കൃത്യമായ സൂചനയാണ് ഇതിലൂടെ ഇറാൻ നൽകുന്നത്. വാഷിംഗ്ടണും അന്താരാഷ്ട്ര സമൂഹവും തങ്ങളുടെ ആവശ്യങ്ങളോട് പോസിറ്റീവായി പ്രതികരിക്കുന്നത് വരെ ജലപാത അടച്ചിടാനാണ് ടെഹ്‌റാന്റെ തീരുമാനം.

Related Articles

- Advertisement -spot_img

Latest Articles