റിയാദ്: ആർ.ഐ.സി.സി എഡ്യുക്കേഷൻ വിങ്ങിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസ്സകളിൽ പുതിയ അധ്യയനവർഷം സെപ്‌തംബർ 4 ന് ആരംഭിക്കും. റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ ഒരു പതിറ്റാണ്ടിലധികമായി റിയാദിൻറെ വിവിധ കേന്ദ്രങ്ങളിൽ വ്യവസ്ഥാപിത മദ്രസ്സ സംവിധാനം നടന്നു വരുന്നുണ്ട്. ക്വുർആൻ, അറബി ഭാഷ, ചരിത്രം,വിശ്വാസം, കർമ്മം, സ്വഭാവം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥി സൗഹൃദ സിലബസാണ് ക്രമീകരിച്ചിട്ടുള്ളത്. ആകിറ്റിവിറ്റി ബേസ്‌ഡ് സിലബസിനോടൊപ്പം കലാ കായിക മത്സരങ്ങൾക്ക് കൂടി വിദ്യാർത്ഥികൾക്ക് അവസരങ്ങൾ നകുന്നതാണ് പാഠ്യപദ്ധതി. 5 മുതൽ 15 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി നടക്കുന്ന മദ്രസകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ പ്രത്യേകം ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച അധ്യാപകർ, ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് റൂമുകൾ തുടങ്ങിയവ മദ്രസ്സകളുടെ പ്രത്യേകതകളാണ്.
വെള്ളിയാഴ്ച രാവിലെ മുതൽ ഉച്ചവരെ മലസ് അന്നഹ്ദയിലും, എക്‌സിറ്റ്-16 ഹയ്യ് അൽജസീറയിലും, ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെ റൗദ മോഡേൺ മിഡിൽ ഈസ്റ്റ് സ്‌കൂളിന് സമീപത്തുമാണ് മദ്രസ്സകൾ പ്രവർത്തിക്കുന്നത്. അഡ്‌മിഷനും കൂടുതൽ വിവരങ്ങൾക്കും 058 049 1537, 0 50 627 9315 (എക്‌സിറ്റ്-16), 057 536 7393, 050 440 2412( റൗദ),050 913 9176, 050 037 3783(മലാസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഹൈസ്‌കൂൾ, പ്ലസ് ടു പ്രായത്തിലുള്ള കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഏർപ്പെടുത്തിയ കണ്ടിന്യൂയിംഗ് റിലീജിയസ് എജുക്കേഷൻ (സി.ആർ.ഇ) കോഴ്‌സും നടന്നു വരുന്നു.
അധ്യയന വർഷ ആരംഭ പ്രവർത്തനങ്ങൾക്ക് എഡ്യുക്കേഷൻ വിങ് യോഗം അന്തിമ രൂപം നൽകി. എഡ്യുക്കേഷൻ വിങ് ചെയർമാൻ ബഷീർ കുപ്പോടൻ, കൺവീനർ നസീഹ് അബ്‌ദുറഹ്‌മാൻ, ഉമർ ശരീഫ്, മുജീബ് പൂക്കോട്ടുർ, അജ്‌മൽ കള്ളിയൻ, അനീസ് എടവണ്ണ, അബ്ദുല്ല അൽ ഹികമി, ആരിഫ് മോങ്ങം, അക്ബർ അലി, നബീൽ പയ്യോളി, അഷ്‌റഫ് തേനാരി തുടങ്ങിയവർ സംസാരിച്ചു.



