ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മെഡൽ കൊയ്ത്ത്: വനിതകളുടെ 4*400 മീറ്റർ റിലേയിലും ട്രാപ് ഷൂട്ടിങ്ങിലും സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസിൽ മികച്ച മുന്നേറ്റവുമായി ഇന്ത്യൻ കായികതാരങ്ങൾ. അത്‌ലറ്റിക്‌സിലെ ആദ്യ സ്വർണമെഡൽ നേട്ടമുൾപ്പെടെ മത്സരദിവസം ഇന്ത്യ ഒന്നിലധികം മെഡലുകൾ വാരിുകൂട്ടി. വനിതകളുടെ 4*400 മീറ്റർ റിലേയിൽ കിരൺ, മചെതിര പൂവമ്മ, പ്രാചി, വിദ്യ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യൻ സംഘമാണ് സ്വർണം കരസ്ഥമാക്കിയത്. 3:29:69 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ വനിതകൾ ട്രാക്കിൽ ഒന്നാമതെത്തിയത്. കൂടാതെ വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ നീരു ദണ്ഡയും സ്വർണമെഡൽ സ്വന്തമാക്കി.

പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ 13 മിനിറ്റ് 32.75 സെക്കന്റിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടിയ ഗുൽവീർ സിങ് ടൂർണമെന്റിലെ തന്റെ മൂന്നാം മെഡൽ നേട്ടം പൂർത്തിയാക്കി. ഈ ഇനത്തിൽ ബഹ്‌റെയ്‌ന്റെ ബിർഹാനു ബല്യൂവിനാണ് സ്വർണം. 4*100 മീറ്റർ മിക്സഡ് റിലേയിൽ ഗുർവീന്ദർ സിങ്, സ്നേഹ, അനിമേഷ് കുജൂർ, ഹരിത ഭദ്ര എന്നിവരടങ്ങിയ ഇന്ത്യൻ സംഘം വെങ്കല മെഡൽ നേടി. ഇതിനുപുറമെ വനിതാ ഹൈജംപിൽ ഇന്ത്യയുടെ പൂജ സിങ് വെങ്കല മെഡലും കരസ്ഥമാക്കി.

Related Articles

- Advertisement -spot_img

Latest Articles