ജെ. നന്ദകുമാറിന്റെ മലപ്പുറം വിരുദ്ധ പ്രസ്താവന: നിയമനടപടി വേണം; ദമ്മാം ഒ.ഐ.സി.സി

ദമ്മാം: മലപ്പുറം ജില്ലയെയും ജില്ലാ നിവാസികളെയും അധിക്ഷേപിച്ചുകൊണ്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ജെ. നന്ദകുമാർ നടത്തിയ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ ദമ്മാം മലപ്പുറം ജില്ലാ ഒ.ഐ.സി.സി (OICC) പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മലപ്പുറത്തിന്റെ ഉന്നതമായ മതേതര പാരമ്പര്യത്തെയും സമാധാനപരമായ സാമൂഹിക അന്തരീക്ഷത്തെയും മനഃപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ഗൂഢശ്രമമാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് യോഗം കുറ്റപ്പെടുത്തി.

മതസൗഹാർദ്ദത്തിനും പരസ്പര സാഹോദര്യത്തിനും എക്കാലവും മാതൃകയായ മലപ്പുറം ജില്ലയെ നിരന്തരം അധിക്ഷേപിക്കുകയും ജനങ്ങൾക്കിടയിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയും ചെയ്യുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ പാസാക്കിയ പ്രമേയത്തിലൂടെ ഭാരവാഹികൾ ആവശ്യപ്പെട്ടു.

ദമ്മാമിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വണ്ടൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നഫീർ തറമ്മൽ വാഴക്കാട് പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ ഗ്ലോബൽ, നാഷണൽ, റീജിയണൽ നേതാക്കളായ ഹമീദ് കൊണ്ടോട്ടി, റഫീഖ് കൂട്ടിലങ്ങാടി, അബ്ദുൽ കരീം, അൻവർ വണ്ടൂർ, ആസിഫ് താനൂർ, റസാഖ് നഹ, സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊണ്ടോട്ടി സ്വാഗതവും, ട്രഷറർ ഷൗക്കത്ത് വെള്ളില നന്ദിയും രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles