തിരംഗ റാലിക്കിടെ കസ്റ്റഡിയിലായ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം

ന്യൂഡൽഹി: ഡൽഹി കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത കൊക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുൻപ് ജന്തർ മന്തറിൽ പ്രവേശിച്ച് ദേശീയ പതാക ഉയർത്തിയതിന് സി.ജെ.പി സഹ കൺവീനർമാരായ അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച (ഒക്ടോബർ 16) കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച തിരംഗ റാലിയിൽ പങ്കെടുക്കാനിറങ്ങിയപ്പോഴാണ് അഭിജീത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.

തുടർന്ന് ഡൽഹി മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ച അദ്ദേഹത്തെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് (എസ്.ഇ.എം) മുന്നിൽ ഹാജരാക്കുകയായിരുന്നു. ദീപ്കെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായി സി.ജെ.പി ലീഗൽ ഹെഡ് രത്ന സിംഗ് എക്സിൽ (X) കുറിച്ചു. ഭാവിയിൽ സമാധാന ലംഘനം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പുനൽകുന്ന ബോണ്ടിൽ ഒപ്പുവെച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചതെന്നാണ് വിവരം. എന്നാൽ ബോണ്ട് സംബന്ധിച്ച കാര്യങ്ങളിൽ സി.ജെ.പിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

Related Articles

- Advertisement -spot_img

Latest Articles