മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ കുത്തേറ്റു അനിയൻ കൊല്ലപ്പെട്ടു; പ്രതി കസ്റ്റഡിയിൽ

പാലക്കാട്: മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ക്രൂരമായ ആക്രമണത്തിൽ ഇളയ സഹോദരൻ കൊല്ലപ്പെട്ടു. പാലക്കാട് പിരായിരി കല്ലേക്കാട് സ്വദേശി രാജേന്ദ്രൻ (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ശെൽവനെ (53) പാലക്കാട് നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യ ലഹരിയിലെത്തിയ ശെൽവൻ, അയൽവാസികൂടിയായ അനിയൻ രാജേന്ദ്രന്റെ വീട്ടിലെത്തി വൻതോതിൽ ബഹളം വെക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ കയറിയുള്ള ബഹളം ചോദ്യം ചെയ്തതാണ് ശെൽവനെ പ്രകോപിപ്പിച്ചത്.

ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയ ശെൽവൻ, അവിടെനിന്ന് മൂർച്ചയേറിയ കത്തിയുമായെത്തി രാജേന്ദ്രനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വയറിനും നെഞ്ചിനും മാരകമായി പരിക്കേറ്റ രാജേന്ദ്രനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് മേൽനടപടികളുമായി മുന്നോട്ടുപോകുകയാണ്.

Related Articles

- Advertisement -spot_img

Latest Articles