ഇസ്രായേൽ തിരഞ്ഞെടുപ്പ്: നെതന്യാഹുവിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡോണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഒക്ടോബർ 27-ന് നടക്കുന്ന ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ (Truth Social) പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് തന്റെ പിന്തുണ പരസ്യമാക്കിയത്. നെതന്യാഹു ഒരു ‘മഹാനായ യോദ്ധാവും സമാധാനത്തിനായുള്ള ഏറ്റവും മികച്ച പങ്കാളിയുമാണെന്ന്’ വിശേഷിപ്പിച്ച ട്രംപ്, സഖ്യകക്ഷിക്ക് ഇതിനേക്കാൾ മികച്ച മറ്റൊരു നേതാവിനെ കണ്ടെത്താനാവില്ലെന്നും ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പരാജയപ്പെട്ടാൽ അമേരിക്കയ്ക്ക് നേരിട്ട് രംഗത്തിറങ്ങേണ്ടി വരുമെന്നും, അതിന് തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രഖ്യാപനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തെ എത്രത്തോളം സ്വാധീനിക്കുമെന്നതിൽ അന്താരാഷ്ട്ര വിശകലന വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഗാഡി ഐസൻകോട്ടന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇറാനുമായുള്ള യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും കാരണമുണ്ടായ എണ്ണവില വർദ്ധനവും നയതന്ത്ര പ്രതിസന്ധികളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ പരസ്യ പിന്തുണ. എന്നാൽ, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കും കേസ് നടപടികളിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി നെതന്യാഹു അമേരിക്കയെ വീണ്ടുമൊരു യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles