ഇസ്രായേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിനെ പിന്തുണയ്ക്കാനില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്

വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാൻ വിസമ്മതിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. മാധ്യമപ്രവർത്തകൻ മാർക്ക് ഹാൾപെറിനു നൽകിയ അഭിമുഖത്തിലാണ് വാൻസ് നിലപാട് വ്യക്തമാക്കിയത്. ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, അമേരിക്കയിൽ വരാനിരിക്കുന്ന ഇടക്കാല (മിഡ് ടേം) തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെതന്യാഹുവിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സന്ദേശമയച്ചതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് വാൻസിന്റെ വിരുദ്ധ നിലപാട്.

ഇസ്രായേൽ തിരഞ്ഞെടുപ്പിൽ താൻ ആരോടും എതിർപ്പോ അനുകൂല നിലപാടോ സ്വീകരിക്കുന്നില്ലെന്ന് വിശദീകരിച്ച വാൻസ്, അമേരിക്കൻ സ്ഥാനാർത്ഥികളെ മാത്രമാണ് താൻ പിന്തുണയ്ക്കുകയെന്നും കൂട്ടിച്ചേർത്തു. അതേസമയം, ഒക്ടോബർ 27-ന് നടക്കുന്ന ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിൻ്റെ അനിയന്ത്രിതമായ പോരാട്ട വീര്യത്തെ അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം സംശയത്തോടെയാണ് കാണുന്നത്. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. യു.എസ് പിന്തുണ നെതന്യാഹുവിന് വീണ്ടും വിജയം തരുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.

Related Articles

- Advertisement -spot_img

Latest Articles