29.7 C
Saudi Arabia
Monday, March 30, 2026
spot_img

കോടഞ്ചേരിയിൽ മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി പാത്തിപ്പാറയിൽ മധ്യവയസ്‌കനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രനെയാണ് (52) വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വനം വകുപ്പിൻറെ രണ്ട് കേസുകളിൽ പ്രതിയാണ് ചന്ദ്രൻ. മൂന്നു ദിവസമായി ചന്ദ്രനെ കാണാനില്ലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് വൈകീട്ട് മൂന്നു മണിക്കാണ് പാത്തിപ്പാറ വെള്ളയ്ക്കാകുടിപറമ്പിനോട് ചേർന്നുള്ള തോട്ടിൽ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. ലൈസൻസ് ഇല്ലാതെ തോക്കും സമീപത്തുണ്ടായിരുന്നു.

പോലീസ് സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. ഡോഗ് സ്ക്വാ​ഡും വിരലടയാള വിദഗ്‌ദധരും സംഭവ സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തും.

Related Articles

- Advertisement -spot_img

Latest Articles