ഉന്നതവിജയികൾക്ക് അവാർഡ് നൽകി ഐസിഎഫ്

ദമ്മാം: 10, 12 ക്‌ളാസ്സുകളിൽ ഉന്നത നേടിയ വിദ്യാർഥികൾക്ക് അവാർഡ് നൽകി. ഐ സി എഫ് ഈസ്റ്റ് ചാപ്റ്റർ കമ്മിറ്റിയാണ് അവാർഡ് നൽകിയത്. സി ബി എസ്‌ സി യിലും കേരള സിലബസിലും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളാണ് അവാർഡിനർഹരായത്. വിജയികൾക്ക് അനുമോദനപത്രവും മെമെന്റോയും നൽകി.

അൽ ഖോബാർ ഇർഷാദുൽ ഔലാദ് മദ്രസ സർഗ്ഗസംഗമവേദിയിലായിരുന്നു അവാർഡ് സമ്മാനിച്ചത്. ഐസിഎഫ് ഇന്റർനാഷണൽ സെക്രട്ടറി സലിം പാലച്ചിറ, സുബൈർ സഖാഫി, നാഷണൽ തസ്‌കിയ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട്, ചാപ്റ്റർ നേതാക്കളായ ശരീഫ് മണ്ണൂർ, റാഷിദ് കോഴിക്കോട്, നാസർ ചിറയിൻകീഴ് സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles