ന്യൂഡൽഹി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിയ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നുള്ള ആരോഗ്യ പരിശോധനക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ഹിമാചൽ പ്രദേശിൽ ഷിംലയുടെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യ സ്ഥിതി നിലവിൽ തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി 21 ന് ഡിസ്ചാർജ് ചെയ്തിരുന്നു.



