മണിപ്പൂർ സംഘർഷം; ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

ഇം​ഫാ​ല്‍: മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഇം​ഫാ​ല്‍, വെസ്ററ് ഇം​ഫാ​ല്‍, തൗബൽ, ബിഷ്‌ണുപൂർ, കാച്ചിങ് ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്.

മെയ്‌തേയ് തീവ്ര സംഘടനയായ ആരംഭായ് തെങ്കോലിന്റെ നേതാവ് കനാൻ സിംഗിനെ അറസ്റ്റ് ചെയ്‌തതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു.

പ്രതിഷേധക്കാർ റോഡിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു. ശനിയാഴ്‌ച അർദ്ധ രാത്രിയിലാണ് പ്രതിഷേധം തുടങ്ങിയത്. ചിലയിടങ്ങളിൽ വെടിവെപ്പ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

വിദ്വേഷ സന്ദേശങ്ങൾ ഒഴിവാക്കാനാണ് ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കിയായതെന്ന് ആഭ്യന്തരമന്ത്രി എൻ അശോക് കുമാർ വിശദീകരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles