20.1 C
Saudi Arabia
Tuesday, March 24, 2026
spot_img

ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി

ദോഹ: പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി. ഖത്തറിലെ മാപ്പിളപാട്ട് വേദികളിൽ സജീവ സാന്നിധ്യമായിരുന്നു. 60 വയസ്സായിരുന്നു. അസുഖ ബാധിതനായി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

സൂഖ് വാഖിഫിലെ കടയിൽ ജോലി ചെയ്‌തു വരികയിരുന്നു. മൂന്നര പതിറ്റാണ്ടിലേറെയായി ഖത്തറിലെ പ്രവാസി സംഗീതാസ്വാദകർക്കിടയിൽ ഒഴിച്ചുകൂടാത്ത വ്യക്തിത്വമായി മാറിയിരുന്നു. പ്രവാസി മെഹ്ഫിൽ സദസ്സുകളിൽ ഖാലിദിൻറെ ഹാര്മോണിയവും ശബ്ദവും സുപരിചിതനായിരുന്നു. ഖത്തർ പ്രവാസിക്കിടയിൽ ഖാലിദ് തീർത്ത ലയവും താളവും കേവലം ശ്രുതി ഗീതങ്ങൾ മാത്രമായിരുന്നില്ല.

ഇന്ത്യൻ റിക്രിയേഷൻ സെന്റർ വേദികളിലൂടെയാണ് ഖാലിദ് ഖത്തറിൽ ശ്രദ്ധേയനായത്. നിരവധി പ്രവാസി ഗാനരചയിതാക്കളുടെ വരികൾക്ക് സംഗീതം നൽകാനുള്ള ഭാഗ്യവും ഖാലിദിന് ലഭിച്ചിട്ടുണ്ട്.

പിതാവ്: മുകച്ചേരി ഉരുണിന്റെവിട എടത്തിൽ ഉമ്മർകുട്ടി, മാതാവ്: ഖദീജ, ഭാര്യ: സീനത്ത്, മക്കൾ: ജസീല, ജസ്‌ന, ബായിസ്, മരുമകൻ: മുഹമ്മദ് ഷാഫി, പരേതനായ അനീസ്. ഖത്തർ കെഎംസിസിയുടെ നേത്ര്യത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു. മൃതദേഹം നാട്ടിലെത്തിക്കും

 

Related Articles

- Advertisement -spot_img

Latest Articles