റിയാദ്: ഇന്ത്യയടക്കം 14 രാജ്യങ്ങളിലുള്ളവർക്ക് ഫാമിലി മൾട്ടിപ്പിൾ വിസ സൗദി വീണ്ടും അനുവദിച്ചു തുടങ്ങി. ഓൺലൈനിൽ മൾട്ടിപിൾ വിസ അനുവദിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള മൾട്ടിപ്പിൾ ഓപ്ഷൻ മോഫ സൈറ്റിൽ പ്രത്യക്ഷപെട്ടിട്ടുണ്ട്.
Mofaസൗദിയിലെ ഇന്ത്യക്കാരുൾപ്പടെ പ്രവാസികൾക്ക് ആശ്വാസകരമാണ് പുതിയ സംവിധാനം. പുതിയ സംവിധാനം വന്നതിനാൽ പ്രവാസികൾക്ക് ഓൺലൈനായി മൾട്ടിപ്പിൾ വിസക്ക് അപേക്ഷിക്കാൻ കഴിയും. കഴിഞ്ഞ കുറച്ചു കാലമായി മൾട്ടിപ്പിൾ വിസ ലഭിക്കാത്തതിനാൽ നിരവധി പ്രവാസികളായിരുന്നു. ബുദ്ധിമുട്ടായിരുന്നത്.
ഹജ്ജ് പ്രമാണിച്ചു നിർത്തി വെച്ചിരുന്ന പുതിയ ഉംറ വിസ സ്റ്റാപിംഗ് നാളെ മുതൽ അനുവദിച്ചു തുടങ്ങുമെന്നറിയുന്നു. മക്കയിലേക്കുള്ള സന്ദർശക വിലക്ക് ബുധനാഴ്ച അവസാനിക്കുന്നതോടെ ഉംറ വിസ സ്റ്റാമ്പിങ് ആരംഭിക്കുമെന്നാണ് മനസ്സിലാക്കുന്നത്.
ജൂൺ 16 മുതൽ മൾട്ടിപ്പിൾ വിസ അപേക്ഷ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ തഹഷീറിൽ വരുത്തിയിട്ടുണ്ട്. തഹഷീർ വെബ്സൈറ്റിൽ നിന്നും ഒരു വർഷത്തേക്കുള്ള മൾട്ടിപ്പിൾ വിസ ഓപ്ഷൻ ഫെബ്രുവരി മുതൽ ആക്റ്റീവ് ആയിരുന്നില്ല. അത് പുനക്രമീകരിച്ചിട്ടുണ്ട്. നിലവിൽ മൾട്ടിപ്പിൾ വിസ കയ്യിലുള്ളവർക്ക് തഹഷീർ വഴി അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കും.



