കർണാടക സ്‌പീക്കറെ ഒഐസിസി നേതാക്കൾ സന്ദർശിച്ചു.

ജിദ്ദ : പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ബഹു: കർണ്ണാടക നിയമസഭാ സ്‌പീക്കർ യു. ടി ഖാദർ സാഹിബിനെ ഒഐസിസി നേതാക്കൾ സന്ദർശിച്ചു. വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ, ജന: സെക്രട്ടറി അസ്ഹാബ് വർക്കല, ഹെൽപ്പ് ഡെസ്ക്ക് ജന: കൺവീനറും ഗ്ലോബൽ കമ്മിറ്റി അംഗവുമായ അലി തേക്ക്തോട്, ഷാനവാസ് പത്തനംതിട്ട എന്നിവർ സന്ദർശിച്ചത്.  റീജ്യണൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഹക്കീം പാറക്കൽ ഹരാർപ്പണം നടത്തി.

ഒഐസിസി യുടെ ഹജ്ജ് സേവനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനീയമാണെന്നും മാതൃപ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് കൂടുതൽ കരുത്തേകുവാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദരണീയനായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങളോടൊപ്പം കുടുംബസമേതം ഹജ്ജ് നിർവഹിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു കൂടിക്കാഴ്ച്ച. ബഹു: തങ്ങളുടെ കൂടെയുള്ള മഅദിൻ സാരഥികളും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles