21.7 C
Saudi Arabia
Wednesday, March 25, 2026
spot_img

തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌ത്‌ ഹരജി; പ്രിയങ്കക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: വയനാട് പാർലമെൻറ് മണ്ഡലത്തിലെ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്. എൻഡിഎ സ്ഥാനാർഥിയായിരുന്ന നവ്യാ ഹരിദാസ് നൽകിയ ഹരജിയിലാണ് കോടതി നടപടി. ഹരജിക്ക് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഹൈക്കോടെത്തി പ്രിയങ്കക്ക് നോട്ടീസ് നൽകിയത്.

തെരെഞ്ഞെടുപ്പ് സത്യവാഗ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചു പിടിച്ചെന്ന് കാണിച്ചാണ് നവ്യ ഹരിദാസ് ഹരജി നൽകിയത്. ജനുവരിയിലായിരുന്നു ഹരജി നൽകിയിരുന്നത്. രണ്ടു മാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് പ്രിയങ്കയുടെ കോടതി ആവശ്യപ്പെട്ടത്.

ഹരജി ചൊവ്വാഴ്‌ച പരിഗണിച്ച കോടതി ക്കെ സ് ഫയലിൽ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകർ മുഖേനയോ ഹാജറാകണമെന്നാണ് കോടതി നിർദേശം നൽകിയത്.

 

Related Articles

- Advertisement -spot_img

Latest Articles