21.2 C
Saudi Arabia
Thursday, March 26, 2026
spot_img

സ്‌കൂൾ സമയമാറ്റം പുനഃപരിശോധിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: നിലവിലെ സ്‌കൂൾ സമയം മാറ്റാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ നിവേദനത്തിലാണ് ആ ആവശ്യം ഉന്നയിച്ചത്. കലാലയങ്ങളിൽ ലഹരിയും വയലൻസും അധാർമികതയും പെരുകുന്ന കാലത്ത് സനാതന മൂല്യങ്ങൾ പഠിക്കാനുള്ള ഒരവസരവും നഷ്ടപെടാതിരിക്കുകയാണ് വേണ്ടത്.

പുതിയ സമയക്രമനുസരിച്ചു ന്യൂനപക്ഷ സമുദായത്തിൽ പെട്ട മുസ്‌ലിം വിദ്യാർഥികളുടെ വളരെ ചുരുങ്ങിയ മതപഠന സമയം അപഹരിക്കപ്പെടുകയാണ്. സ്‌കൂളിൽ പഠന സമയം വർധിപ്പിക്കുന്നതിന് അവധി ദിനങ്ങൾ കുറക്കുകയും കൂടുതൽ ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയും പരിഹാരം കാണാവുന്നതാണ്. ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ ബന്ധപ്പെട്ട സംഘടനകളുമായി ചർച്ച ചെയ്യണമെന്നും നിവേദത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles