20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

പ്രവാസി രിസാല പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനം; ഖലീലുൽ തങ്ങളും യു ടി ഖാദറും നിർവഹിച്ചു.

ജിദ്ദ: പ്രവാസി രിസാല പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനം ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങളും കർണാടക സ്‌പീക്കർ യു ടി ഖാദറും ചേർന്ന് നിർവഹിച്ചു. രിസാല സ്റ്റഡി സർക്കിളിന് കീഴിൽ പ്രസിദ്ധീരിക്കുന്ന പ്രവാസി രിസാല മതം, സമൂഹം, സംസ്കാരം, പ്രാവസം, ചരിത്രം, ശാസ്ത്രം, പ്രസ്ഥാനികം, ആനുകാലികം തുടങ്ങി നിരവധി വിഷയങ്ങളിൽ ഇടപെട്ട് സംവദിക്കുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി പ്രവാസി സമൂഹത്തിനിടയിൽ പ്രവാസി വായന നിയ നിൽക്കുന്നുണ്ട്.

പ്രവാസി രിസാലയുടെ പ്രചാരണ ക്യാമ്പയിനിന്റെ ജിദ്ദ സോൺ തല ഉദ്ഘാടനം
കേരളാ മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങൾ, കർണാടക സ്പീക്കർ യു ടി ഖാദർ ചേർന്ന് നിർവഹിച്ചു. ജിദ്ദയിലെ പ്രമുഖ വ്യകതികളുടെ സാന്നിധ്യത്തിലാണ് പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചത്.

“നേര് പറയാനാളുണ്ട്” എന്ന പ്രമേയത്തിൽ ജൂൺ 03 മുതൽ ജൂലൈ 15 വരെയാണ് ക്യാമ്പയിൻ കാലയളവ്. ദൃശ്യ, സാമൂഹിക വാർത്താ മാധ്യമങ്ങൾ അർധ സത്യങ്ങളും പച്ചക്കള്ളങ്ങളും ‌ പടച്ചുവിടപ്പെടുകയും‌, പൊതുജന താൽപര്യങ്ങളെ തമസ്കരിച്ച്‌ വാർത്തകൾ വിനോദപരിപാടികളാക്കി വിൽക്കുകയും ചെയ്യുന്ന ഈ കാലത്ത് നേര് ഉയർത്തി പിടിക്കാൻ രിസാലക്ക് ഇക്കാലമത്രയും സാധിച്ചിട്ടുണ്ട് എന്നും അത് കൊണ്ട് ‘നേര് പറയാൻ ആളുണ്ട്’ എന്ന പ്രമേയം ഉയർത്താൻ രിസാലക്ക് സധൈര്യം സാധിക്കുമെന്നും സംഗമത്തിൽ അഭിപ്രായപെട്ടു.

കഴിഞ്ഞ വർഷം മുതൽ രിസാല അപ്ഡേറ്റ് എന്ന ആപ്ലിക്കേഷൻ മുഖേനയാണ് വായനക്കാരിലേക്ക് പ്രവാസി രിസാല എത്തുന്നത്. വായനക്കാരുടെ സൗകര്യത്തിന് അനുസരിച്ച് വായിക്കാനും കേൾക്കാനും കഴിയുന്ന രൂപത്തിലാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുള്ളത്.

 

Related Articles

- Advertisement -spot_img

Latest Articles