യാത്രയയപ്പ് നൽകി

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കൊടിഞ്ഞി സ്വദേശി മറ്റത്ത് റഫീഖിന് ഫിഫ്റ്റി ഫ്രൂട്സ് കെഎംസിസി കമ്മിറ്റി യാത്രയയപ്പ് നല്‍കി. മന്തി വേൾഡിൽ വെച്ച് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയില്‍ അബ്ദുസ്സമദ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ബഷീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്‌തു

ഫൈസൽ താനാളൂർ, അബ്ദുൽ ഗഫൂർ അലനല്ലൂർ എന്നിവർ യാത്ര മംഗളം നേര്‍ന്നു സംസാരിച്ചു. കെഎംസിസി കമ്മിറ്റിയുടെ ഉപഹാരം ഭാരവാഹികള്‍ റഫീഖിനു കൈമാറി. റഫീഖ് മറുപടി പ്രസംഗം നടത്തി. അബ്ദുസ്സലാം ചെമ്മാട് സ്വാഗതവും സുലൈമാൻ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles